06:18pm 11 November 2026
NEWS
സമ്മാൻ - സീനിയർ സിറ്റിസൺ പ്രീപെയ്ഡ് പ്ലാനുമായി ബി എസ് എൻ എൽ
29/10/2025  04:36 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
സമ്മാൻ - സീനിയർ സിറ്റിസൺ പ്രീപെയ്ഡ് പ്ലാനുമായി ബി എസ് എൻ എൽ


കൊച്ചി :- മുതിർന്ന പൗരന്മാർക്കായി   ഒരു വർഷം കാലാവധിയുള്ള സമ്മാൻ   പ്രീപെയ്ഡ്  മൊബൈൽ പ്ലാൻ  ആരംഭിച്ചു. 1812 രൂപയുടെ ഈ പ്ലാനിൽ 365 ദിവസത്തെ കാലാവധിയോടെ പരിധിയില്ലാത്ത കാളുകളും ദിവസേന 2 ജിബി ഡാറ്റയും 100 എസ് എം എസും ലഭിക്കുന്നതാണ്.  ഇതിനു പുറമെ ഒ ടി ടി സേവനങ്ങളും 500 ലൈവ് ചാനലുകളുമുള്ള ബി ഐ ടി വി പ്രീമിയം വരിസംഖ്യ യും 6 മാസത്തേക്ക് സൗജന്യമായി ലഭിക്കുന്നതാണ്. ഈ പ്ലാൻ പുതിയ കണക്ഷനുകൾക്കും മൊബൈൽ നമ്പർ പോർട്ട് ചെയ്യുന്നുവർക്കുമായി നവംബർ 18 വരെ ലഭ്യമാണ്. 
     കൂടാതെ ഉത്സവകാല ഓഫർ പ്രമാണിച്ചു നവംബർ 15 വരെ ഒരു രൂപയുടെ 4ജി  പ്ലാനും അവതരിപ്പിച്ചിട്ടുണ്ട്. ഒരു രൂപയുടെ ഈ പ്ലാനിൽ 30 ദിവസ കാലാവധിയോടെ പരിധിയില്ലാത്ത കാളുകളും ദിവസേന 2 ജിബി ഡാറ്റയും 100 എസ് എം എസും ലഭിക്കുന്നതാണ്. കാലാവധിക്കു ശേഷം ഉപഭോക്താക്കൾക്ക് തങ്ങൾക്കു അനുയോജ്യമായ  പ്ലാനുകൾ  തെരെഞ്ഞെടുക്കാവുന്നതാണ്. 
      ബി എസ് എൻ എൽ സെൽഫ് കെയർ ആപ്പ് വഴി നിങ്ങളുടെ സുഹൃത്തുക്കളുടെ മൊബൈൽ നമ്പറിലേക്കു 199 രൂപയുടെയോ അതിനു മുകളിലോ ചെയ്യുന്ന എല്ലാ റീചാർജിനും രണ്ടര ശതമാനം ഡിസ്കൗണ്ടും ലഭിക്കുന്നതാണെന്നു ബി എസ് എൻ എൽ എറണാകുളം പ്രിൻസിപ്പൽ ജനറൽ മാനേജർ ഡോ. കെ ഫ്രാൻസിസ് ജേക്കബ് അറിയിച്ചു.

 

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img